---
title: "തലശേരിയിൽ ടെക്സ്റ്റൈൽ വ്യാപാരിക്ക് ക്രൂര മർദ്ദനം ; നാലോളം പേർക്കെതിരെ പരാതി"
english_title: "Textile trader brutally beaten up in Thalassery; Complaint against four people"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/177702/Textile trader brutally beaten up in Thalassery; Complaint against four people"
published_at: "2024-01-18T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8de6e7c595_IMG-20240118-WA0043.jpg"
keywords: []
---

# തലശേരിയിൽ ടെക്സ്റ്റൈൽ വ്യാപാരിക്ക് ക്രൂര മർദ്ദനം ; നാലോളം പേർക്കെതിരെ പരാതി

> **Lead Summary:** തലശേരിയിൽ ടെക്സ്റ്റൈൽ വ്യാപാരിക്ക് ക്രൂര മർദ്ദനം ; നാലോളം പേർക്കെതിരെ പരാതി. തലശേരി ഒ.വി. റോഡിലെ ഫൈറ്റർ റെഡിമെയ്ഡ് ഷോപ്പ് ഉടമയ്ക്കാണ് മർദ്ദനമേറ്റത്.

## Article Content

തലശേരിയിൽ ടെക്സ്റ്റൈൽ വ്യാപാരിക്ക് ക്രൂര മർദ്ദനം ; നാലോളം പേർക്കെതിരെ പരാതി. തലശേരി ഒ.വി. റോഡിലെ ഫൈറ്റർ റെഡിമെയ്ഡ് ഷോപ്പ് ഉടമയ്ക്കാണ് മർദ്ദനമേറ്റത്.

തലക്കടക്കം സാരമായി പരിക്കേറ്റ പുന്നോൽ കുറിച്ചിയിലെ സുഹറ മൻസിലിൽ കെ.പി. ഫസലിനെ (52) തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

തൊട്ടടുത്ത് റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന സഹോദരനും, അയാളുടെ മകനും, സുഹൃത്തും ചേർന്ന് ഇരുമ്പ് സ്റ്റൂൾ അടക്കം ഉപയോഗിച്ച് അക്രമിച്ചു വെന്നാണ് പരാതി.

രാവിലെ ഷോപ്പ് തുറന്ന ഉടനെയാണ് പ്രതികൾ കൂട്ടത്തോടെ വളഞ്ഞിട്ട് മർദ്ദിച്ചതത്രെ. അടിയേറ്റ് താഴെവീണ ഫസലിനെ പ്രതികൾ നിലത്തിട്ട് ചവിട്ടിയതിനെ തുടർന്ന് ദേഹമാസകലം പരിക്കുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/177702/Textile trader brutally beaten up in Thalassery; Complaint against four people)